Spread the love

അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) മേധാവി ക്രിസ്റ്റലീന ജോർജിയേവ ഗോതമ്പ് കയറ്റുമതി നിരോധനം പുനഃപരിശോധിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടു. അന്തരഷ്ട്ര ഭക്ഷ്യസുരക്ഷയിലും ആഗോള സുസ്ഥിരതയിലും ഇന്ത്യക്ക് ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയും. ഏകദേശം 1.35 ബില്യൺ ആളുകൾക്ക് ഭക്ഷണം നൽകേണ്ടതുണ്ട് എന്ന വസ്തുത ബോധ്യമുണ്ടെന്നും താപനിലയിലെ വർദ്ധനവ് കാരണം ഉൽപാദനം കുറഞ്ഞതായും അറിയാമെന്നും എന്നാൽ കൂടുതൽ രാജ്യങ്ങൾ കയറ്റുമതി നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധ്യതയുള്ളതിനാൽ എത്രയും വേഗം ഇന്ത്യ പുനഃപരിശോധിക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും അവർ പറഞ്ഞു.

ഉക്രെയ്നും റഷ്യയും യുദ്ധം ആരംഭിച്ചപ്പോൾ ഗോതമ്പ് പ്രധാനമായും ബാധിച്ച മേഖലകളിലൊന്നാണ്. മറ്റ് കാര്യങ്ങൾ ഇന്ത്യക്ക് എത്ര രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ കഴിയും എന്നതിനെ ആശ്രയിച്ചിരിക്കും. ഈജിപ്ത്, ലെബനൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇന്ത്യ ഗണ്യമായി കയറ്റുമതി ചെയ്താൽ അവിടത്തെ പ്രശ്നങ്ങൾ ഒരു പരിധിവരെ പരിഹരിക്കപ്പെടുമെന്നും ഐഎംഎഫ് മേധാവി പറഞ്ഞു.

By newsten