Spread the love

ഇന്ത്യ-അയർലൻഡ് ട്വന്റിട്വന്റി പരമ്പര ഇന്ന് ആരംഭിക്കുമ്പോൾ മലയാളികളുടെ കണ്ണുകൾ സഞ്ജു സാംസണിലേക്ക് തിരിയും. അയർലൻഡിനെതിരായ രണ്ട് മത്സരങ്ങളുടെ പരമ്പര സഞ്ജുവിന് നിർണായകമാണ്. ഈ വർഷത്തെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടാൻ സഞ്ജുവിന് ഈ പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവെക്കേണ്ടി വരും. ഐപിഎല്ലിലെ മികച്ച പ്രകടനത്തിന്റെ പേരിൽ ശ്രദ്ധേയനായ മലയാളി താരത്തിന് ആദ്യ ടി20യിൽ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യക്കായി 13 ടി20 മത്സരങ്ങൾ സഞ്ജു കളിച്ചിട്ടുണ്ട്.

ഇന്ത്യ-അയർലൻഡ് ട്വൻറി 20 പരമ്പരയെ ലോകകപ്പിനുള്ള സെലക്ഷൻ ട്രയലായി, വളരെ ഗൗരവത്തോടെയാണ് സെലക്ടർമാർ കാണുന്നത്. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി മത്സരം കാണാൻ എത്തും. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള അതേ ടീമിനെ ഇന്ത്യ നിലനിർത്തിയേക്കുമെന്നാണ് സൂചന.

അയർലൻഡിനെതിരായ പരമ്പരയിൽ ചില താരങ്ങൾ ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുമെന്ന സൂചനയാണ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ നൽകുന്നത്. പരമ്പര ഇന്ന് ആരംഭിക്കുന്നതിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിലാണ് ഹാർദിക് ഇക്കാര്യം അറിയിച്ചത്. ഹർദിക്കിന്റെ പ്രസ്താവന കണക്കിലെടുത്ത് രാഹുൽ ത്രിപാഠിയും ഉമ്രാൻ മാലിക്കും ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുമെന്നാണ് സൂചന. പരമ്പരയിൽ രണ്ട് മത്സരങ്ങളാണുള്ളത്.

By newsten