Spread the love

2021-22 സാമ്പത്തിക വർഷത്തിലെ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി അടുക്കുകയാണ്. ഇനി അഞ്ച് ദിവസം മാത്രമേ ബാക്കിയുള്ളൂ. അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്യേണ്ടതില്ലാത്ത ശമ്പളക്കാരും വരുമാനമുള്ളവരും ജൂലൈ 31നകം ഐടിആർ ഫയൽ ചെയ്യണം.

നികുതി റിട്ടേൺ സമർപ്പിക്കാൻ വൈകിയാൽ ആദായനികുതി നിയമപ്രകാരം 10,000 രൂപ വരെ പിഴ ഈടാക്കാം. 1961ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 234 എയിലെ വ്യവസ്ഥകൾ പ്രകാരം, മറ്റ് പിഴകൾക്ക് പുറമേ നികുതി ചുമത്താവുന്ന വരുമാനത്തിന് പലിശയും ഈടാക്കാം. ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടില്ലെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

By newsten