തൃശ്ശൂർ ഗവൺമെൻറ് എഞ്ചിനീയറിംഗ് കോളേജിലെ രണ്ട് വിദ്യാർത്ഥികൾക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. 30-50 പേർക്ക് വരെ രോഗലക്ഷണങ്ങൾ കണ്ടതായി ആരോഗ്യവകുപ്പ് അധികൃതർ നടത്തിയ പ്രാഥമിക വിലയിരുത്തലിൽ കണ്ടെത്തി. ഇതോടെ കോളേജിൽ നടത്താനിരുന്ന കലോൽസവം മാറ്റിവച്ചതായി യൂണിയൻ ഭാരവാഹികൾ അറിയിച്ചു.
15നാണ് കോളേജ് ലേഡീസ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തത്. വയറിളക്കത്തിൻ പലരും ചികിത്സ തേടിയിരുന്നു. മറ്റ് കുട്ടികളും വയറിളക്കത്തിൻറെ ലക്ഷണങ്ങൾ കാണിച്ചു. ഇതേതുടർന്ന് ചിലർ കോളേജ് കോമ്പൗണ്ടിൻ സമീപത്തെ കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിലെത്തി പരിശോധന നടത്തി. ബുധനാഴ്ചയാണ് ഫലം പുറത്തുവന്നത്. രണ്ട് പേരുടെ ഫലം പോസിറ്റീവായിരുന്നു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ കോളേജിലെത്തി പ്രിൻസിപ്പലുമായി സംസാരിച്ചു. കലോത്സവത്തിൻറെ സംഘാടകരുമായും ചർച്ച നടത്തി.
വയറിളക്കവുമായി ബന്ധപ്പെട്ട ലക്ഷണങ്ങളുള്ള ധാരാളം വിദ്യാർത്ഥികൾ കോളേജിൽ ഉണ്ടെങ്കിലും പലരും പരിശോധനയ്ക്ക് വിധേയരാകാൻ വിമുഖത കാണിക്കുന്നു. രോഗലക്ഷണങ്ങളുള്ളവർ പരിശോധനയ്ക്ക് വിധേയരാകണമെന്നും ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. വയറിളക്കമാണ് ഈ രോഗത്തിൻറെ പ്രധാന ലക്ഷണം. ഇത് സാധാരണ വയറിളക്കത്തേക്കാൾ ഗുരുതരമാണ്. ഷിഗെല്ലോസിസ് എന്ന ബാക്ടീരിയ വെള്ളത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയും പകരുന്നു. അഞ്ച് വയസ്സിൻ താഴെയുള്ള കുട്ടികൾക്ക് രോഗലക്ഷണങ്ങൾ ഗുരുതരമായാൽ മരണസാധ്യതയുണ്ട്.