തൃക്കാക്കരയിൽ പോളിംഗ് ശതമാനം കുറഞ്ഞത് ആശ്ചര്യപ്പെടുത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മഴയില്ലാതിരുന്നിട്ടും കുറഞ്ഞ പോളിംഗ് ശതമാനം പരിശോധിക്കണമെന്നും. ബി.ജെ.പിക്ക് ലഭിക്കേണ്ട വോട്ടുകൾ പോൾ ചെയ്തുവെന്നും സുരേന്ദ്രൻ പറഞ്ഞു. വോട്ടർമാർക്ക് ഇരുമുന്നണികളോടുമുള്ള താൽപ്പര്യം നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തൃക്കാക്കരയിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും വിജയസാധ്യതയുണ്ടെന്ന് ബി.ജെ.പി സ്ഥാനാർത്ഥി എ.എൻ രാധാകൃഷ്ണൻ പറഞ്ഞു.
ആര് ജയിച്ചാലും നേരിയ മാർജിൻ ലഭിക്കും. വിജയപ്രതീക്ഷയില്ലെങ്കിലും ബി.ജെ.പി മികച്ച പോരാട്ടമാണ് കാഴ്ചവെച്ചത്. എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും വോട്ടുബാങ്കുകളിൽ ബി.ജെ.പി വിള്ളലുണ്ടാക്കിയെന്നും രാധാകൃഷ്ണൻ പറഞ്ഞു. തൃക്കാക്കരയിൽ ബിജെപി ശക്തി തെളിയിക്കുമെന്ന് എൻഡിഎ സ്ഥാനാർത്ഥി എഎൻ രാധാകൃഷ്ണൻ അവകാശപ്പെട്ടു.