യു.എ.ഇ.യിൽ കുരങ്ങുപനി ആശങ്ക ഉയർത്തുന്നു. രാജ്യത്ത് മൂന്ന് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഒരാഴ്ച മുമ്പാണ് യു.എ.ഇയിൽ കുരങ്ങുപനി സ്ഥിരീകരിച്ചത്. ഗൾഫ് രാജ്യങ്ങളിലെ ആദ്യ കേസായിരുന്നു ഇത്. കുരങ്ങുപനിയെ നേരിടാൻ യു.എ.ഇ തയ്യാറാണെന്നും അറിയിച്ചിരുന്നു. എന്നാൽ ആർക്കാണ് രോഗം ബാധിച്ചതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. വ്യക്തിഗത വിവരങ്ങൾ രഹസ്യമായി സൂക്ഷിച്ചിട്ടുണ്ട്. പശ്ചിമാഫ്രിക്കയിൽ നിന്ന് മടങ്ങിയെത്തിയ 29 കാരിയായ സ്ത്രീക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ഇതുവരെ നാൽ പേർക്ക് കുരങ്ങുപനി സ്ഥിരീകരിച്ചു.
നമുക്ക് ദക്ഷിണേന്ത്യ പിടിച്ചെടുക്കണം; തെലങ്കാനയിൽ അനുകൂല സാഹചര്യം, ബിജെപി പ്രവർത്തനം തുടങ്ങി
നേരത്തെ, ഇസ്രായേലിൻ പിന്നാലെ മിഡിൽ ഈസ്റ്റിലെ യുഎഇയിലും കുരങ്ങുപനി റിപ്പോർട്ട് ചെയ്തിരുന്നു. കോവിഡുമായി താരതമ്യപ്പെടുത്തുമ്പോൾ അത്ര അപകടകരമല്ലാത്ത വൈറസാണിത്. സമ്പർക്കത്തിലൂടെയാണ് വൈറസ് പടരുന്നത്. രോഗം ബാധിച്ച വ്യക്തിയിൽ നിന്നോ മൃഗത്തിൽ നിന്നോ കുരങ്ങുപനി പകരാം. എല്ലാവരും ജാഗ്രത പാലിക്കണമെന്ന് യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. യാത്ര ചെയ്യുമ്പോൾ മതിയായ മുൻകരുതലുകൾ സ്വീകരിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. കഴിയുന്നത്ര ആൾക്കൂട്ടങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.