Spread the love

അബുദാബി: തുടർച്ചയായ രണ്ടാം ദിവസവും യുഎഇയിൽ പ്രതിദിന കൊവിഡ് കേസുകൾ 1500 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,556 പേർക്ക് രോഗം ബാധിച്ചതായും 1,490 പേർ കൂടി രോഗമുക്തി നേടിയതായും ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടില്ല.

ഇത് തുടർച്ചയായ 12-ാം ദിവസമാണ് ആയിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഫെബ്രുവരി 14 ന് ശേഷം, ഈ മാസം 9നായിരുന്നു രോഗികളുടെ പ്രതിദിന എണ്ണം ആയിരം കടന്നത്. നേരത്തെ, 100 ൽ താഴെയായിരുന്ന നിരക്ക് പെട്ടെന്ന് വർദ്ധിക്കുകയായിരുന്നു.

ആകെ രോഗികളുടെ എണ്ണം: 9,30,475. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം: 9,11,226. ആകെ മരണം: 2,309. ചികിത്സയിലുള്ളവർ : 16,940. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്കാണ് രോഗം ബാധിച്ചതെന്നും അവർക്ക് മികച്ച ചികിത്സ നൽകുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.

By newsten