അബുദാബി: യുഎഇയിൽ ജൂൺ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. രാജ്യത്തെ ഇന്ധന വില നിർണയ സമിതി ഇന്നലെ രാത്രി പുറത്തിറക്കിയ വിജ്ഞാപന പ്രകാരം ജൂൺ മാസത്തിൽ രാജ്യത്ത് പെട്രോൾ, ഡീസൽ വില വർദ്ധിച്ചിട്ടുണ്ട്.
സൂപ്പർ 98 പെട്രോളിൻറെ വില 3.66 ദിർഹത്തിൽ നിന്ന് 4.15 ദിർഹമായി ഉയർത്തി. ജൂണിൽ സ്പെഷ്യൽ 95 പെട്രോളിൻറെ വില ലിറ്ററിന് 4.03 ദിർഹമായിരിക്കും. ഇ-പ്ലസ് പെട്രോളിൻ ഈ മാസം ലിറ്ററിന് 3.96 ദിർഹമായിരിക്കും വില. മെയ് മാസത്തിൽ ഇത് 3.48 ദിർ ഹമായിരുന്നു. ഡീസൽ വിലയിലും വർദ്ധനവുണ്ടായി. മെയ് മാസത്തിൽ ഡീസൽ വില ലിറ്ററിന് 4.08 ദിർഹത്തിൽ നിന്ന് 4.14 ദിർഹമായി ഉയർത്തിയിരുന്നു.