സ്പൈസ് ജെറ്റ് സംവിധാനത്തിന് നേരെ വൈറസ് ആക്രമണം. ഇതോടെ നിരവധി വിമാന സർവീസുകൾ താറുമാറായി. ബുധനാഴ്ച പുലർച്ചെ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങളാണ് വൈകിയതോടെ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുകയാണ്. സ്പൈസ് ജെറ്റ് സംവിധാനത്തിന് നേരെ ഇന്നലെ രാത്രിയാണ് വൈറസ് ആക്രമണം നടന്നത്.
“ഇന്നലെ രാത്രി സ്പൈസ് ജെറ്റ് സംവിധാനത്തിൻ നേരെ വൈറസ് ആക്രമണം ഉണ്ടായി. അതിനാൽ ഇന്ന് രാവിലെ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ വൈകി. ഞങ്ങളുടെ ഐടി ടീം ഇത് തരംതിരിച്ചു, ഇപ്പോൾ സേവനം സാധാരണ നിലയിലേക്ക് തിരിച്ചെത്തി,” – സ്പൈസ് ജെറ്റ് ട്വീറ്റ് ചെയ്തു.