സംസ്ഥാനത്ത് ജൂൺ 9 അർദ്ധരാത്രി മുതൽ ജൂലൈ 31 അർദ്ധരാത്രി വരെ 52 ദിവസത്തേക്ക് ട്രോളിംഗ് നിരോധിച്ചു. നീണ്ടകര ഹാർബറിൽ നിന്ന് ഇൻബോർഡ് ബോട്ടുകൾ ഒഴികെയുള്ള പരമ്പരാഗത ബോട്ടുകൾ മാത്രമേ അനുവദിക്കൂ. ഫിഷറീസ് മന്ത്രി സജി ചെറിയാൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.