Spread the love

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. ഇന്നലെ ഉയർന്ന സ്വർണ വില ഇന്ന് മാറ്റമില്ലാതെ തുടർന്നു. ഒരു പവൻ സ്വർണ്ണത്തിൻറെ ഇന്നത്തെ വിപണി വില 38200 രൂപയാണ്. ഒരു പവൻ സ്വർണത്തിൻറെ വില ഇന്നലെ 70 രൂപ വർദ്ധിച്ചിരുന്നു. മെയ് ആദ്യവാരം ഇടിഞ്ഞിരുന്ന സ്വർണ വില മെയ് പകുതിയോടെ ഉയരാൻ തുടങ്ങിയിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സ്വർണ വിലയിൽ 1,320 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 

സംസ്ഥാനത്ത് ഒരു ഗ്രാമിൻ 22 കാരറ്റ് സ്വർണത്തിൻറെ വിലയിലും മാറ്റമില്ല. ഗ്രാമിൻ 22 കാരറ്റ് സ്വർണത്തിൻ 4,775 രൂപയാണ് വില. 22 കാരറ്റ് സ്വർണത്തിൻറെ വില ഇന്നലെ 10 രൂപ വർധിച്ചു.  18 കാരറ്റ് സ്വർണത്തിൻറെ ഒരു ഗ്രാം സ്വർണത്തിൻറെ വിലയും മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിൻ 18 കാരറ്റ് സ്വർണത്തിൻറെ വിപണി വില 3,945 രൂപയാണ്. ഇന്നലെ അഞ്ച് രൂപയുടെ വർദ്ധനവുണ്ടായി.

അതേസമയം, വെള്ളി വില മാറ്റമില്ലാതെ തുടരുന്നു. വെള്ളിയുടെ വിപണി വില 67 രൂപയാണ്.  925 ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. 925 ഹാൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്. 

By newsten