തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണ വില ഉയരുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 320 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണ്ണത്തിൻറെ ഇന്നത്തെ വിപണി വില 38200 രൂപയാണ്. രണ്ട് ദിവസത്തിനിടെ ഒരു പവൻ സ്വർണത്തിന് 480 രൂപയാണ് കൂടിയത്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയിൽ ഇന്ന് 20 രൂപയുടെ വർധനവ് ഉണ്ടായിട്ടുണ്ട്. ഇന്നലെ 40 രൂപയാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 4775 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വിലയും ഉയർന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 15 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇന്നലെ 35 രൂപ ഉയർന്നിരുന്നു. 18 ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 3945 രൂപയാണ്.
അതേസമയം വെള്ളി വിലയിൽ മാറ്റമില്ല. വെള്ളിയുടെ വില ഗ്രാമിന് 100 രൂപയായി തുടരുന്നു. സാധാരണ വെള്ളിയുടെ വില 66 രൂപയാണ്.