ആലപ്പുഴ കോടംതുരുത്ത് പഞ്ചായത്തില്‍ ബി.ജെ.പിക്ക് ഭരണം നഷ്ടമായി. കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ഇടതുപക്ഷ അംഗങ്ങൾ പിന്തുണച്ചതോടെയാണ് ബിജെപിക്ക് അധികാരത്തിൽ നിന്ന് പടിയിറങ്ങേണ്ടി വന്നത് . കെടുകാര്യസ്ഥത, അഴിമതി, സ്വജനപക്ഷപാതം എന്നിവ ആരോപിച്ചാണ് കോണ്‍ഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
കോടംതുരുത്ത് പഞ്ചായത്തിൽ ആകെ 15 വാർഡുകളാണുള്ളത്. പഞ്ചായത്തിൽ ബി.ജെ.പിക്ക് ഏഴ് സീറ്റും കോൺഗ്രസിൻ അഞ്ച് സീറ്റും സി.പി.എമ്മിൻ രണ്ട് സീറ്റും സി.പി.ഐക്ക് ഒരു സീറ്റുമാണുള്ളത്.