Spread the love

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 2,710 പുതിയ കൊറോണ വൈറസ് കേസുകളും 14 പുതിയ മരണങ്ങളും രേഖപ്പെടുത്തി. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 4,31,47,530 ആയി. ഈ കാലയളവിൽ 2,296 പേർക്ക് രോഗം ഭേദമായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തി നിരക്ക് 98.75 ശതമാനവും രോഗമുക്തി നേടിയവരുടെ എണ്ണം 4,26,07,177 ഉം ആയി.

നിലവിൽ രാജ്യത്തെ സജീവ കോവിഡ് -19 കേസുകളുടെ എണ്ണം 15,814 ആണ്. ഇന്നലെ ഇത് 15,414 ആയിരുന്നു. സജീവ കേസുകളിൽ ഒറ്റ ദിവസം കൊണ്ട് 400 കേസുകളുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. നിലവിൽ, സജീവ കേസുകൾ മൊത്തം അണുബാധയുടെ 0.03 ശതമാനമാണ്, മന്ത്രാലയം പറഞ്ഞു. 14 പുതിയ മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്ത് കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 5,24,539 ആയി ഉയർന്നു. 2020 മാർച്ചിലാണ് രാജ്യത്ത് ആദ്യമായി കൊവിഡ് മരണം റിപ്പോർട്ട് ചെയ്തത്.

അതേസമയം, രാജ്യതലസ്ഥാനമായ ഡൽഹിയിൽ 403 പുതിയ കോവിഡ് -19 കേസുകളും ഒരു മരണവും റിപ്പോർട്ട് ചെയ്തു. നിലവിൽ 1.76 ശതമാനമാണ് നഗരത്തിലെ പോസിറ്റിവിറ്റി നിരക്കെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഡൽഹിയിൽ മാത്രം ഇതുവരെ റിപ്പോർട്ട് ചെയ്ത കോവിഡ്-19 കേസുകളുടെ എണ്ണം 19,05,067 ആണ്. ആകെ മരണസംഖ്യ 26,208 ആണ്. തലസ്ഥാനത്ത് കഴിഞ്ഞ ദിവസം 22,837 കൊവിഡ് പരിശോധനകളാണ് നടത്തിയത്. ബുധനാഴ്ച ഡൽഹിയിൽ 425 പുതിയ കോവിഡ് -19 കേസുകളും നാൽ പുതിയ മരണങ്ങളും റിപ്പോർട്ട് ചെയ്തു.

By newsten