അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിലെ ടെലികോം വരിക്കാരിൽ 39 ശതമാനം പേരും 5ജി വരിക്കാരാകുമെന്ന് റിപ്പോർട്ട്. ഇന്ത്യയിൽ 5ജി സ്പെക്ട്രം ലേലം നടക്കാനിരിക്കെ, എറിക്സൺ മൊബിലിറ്റിയുടെ ഏറ്റവും പുതിയ റിപ്പോർട്ടാണ് ഈ നിരീക്ഷണം നടത്തിയിരിക്കുന്നത്. 2027 ഓടെ രാജ്യത്ത് 50 കോടി 5 ജി ഉപയോക്താക്കളുണ്ടാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയിൽ 5 ജി അവതരിപ്പിച്ചതിന് ശേഷം, 4 ജി ഉപയോക്താക്കളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാകും. 2027 ഓടെ 4ജി സബ്സ്ക്രിപ്ഷൻ 70 കോടിയായി കുറയുമെന്നാണ് പ്രവചനം.
എറിക്സൺ മൊബിലിറ്റി റിപ്പോർട്ട് അനുസരിച്ച്, 5 ജി ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും വേഗത്തിൽ വളരുന്ന മൊബൈൽ സാങ്കേതികവിദ്യയാണ്. എറിക്സണും അതിൽ ഒരു പ്രധാന പങ്ക് വഹിക്കാനുണ്ട്. എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും എറിക്സൺ നെറ്റ് വര്‍ക്‌സ് തലവനുമായ ഫ്രെഡ്രിക് ജെഡ്‌ലിങ് പറഞ്ഞു.