Spread the love

ശ്രീനഗറിലെ ഗനി മൊഹല്ല പ്രദേശത്ത് ഭീകരർ നടത്തിയ ആക്രമണത്തിൽ ഒരു പോലീസുകാരൻ കൊല്ലപ്പെട്ടു. സൗര സ്വദേശി സെയ്ഫുള്ള ഖദ്രിയാണ് മരിച്ചത്. ചൊവ്വാഴ്ച വീടിൻ മുന്നിൽ വെച്ചാണ് ഇയാൾക്ക് വെടിയേറ്റത്.

ഖദ്രിയുടെ ഏഴുവയസ്സുള്ള മകൾക്കും ആക്രമണത്തിൽ പരിക്കേറ്റു. കുട്ടിയുടെ വലതുകൈയ്ക്കാണ് വെടിയേറ്റത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി അപകടനില തരണം ചെയ്തതായാണ് വിവരം.

ലഷ്കർ-ഇ-ത്വയ്ബ അംഗങ്ങളായ അഞ്ച് ‘ഹൈബ്രിഡ്’ ഭീകരരെ ജമ്മു കശ്മീർ പൊലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഏപ്രിലിൽ ബാരാമുള്ള ജില്ലാ മജിസ്ട്രേറ്റിൻറെ കൊലപാതകത്തിൽ അറസ്റ്റിലായവരിൽ മൂന്ന് പേർക്ക് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. ഒരു തീവ്രവാദി ആക്രമണത്തിൽ മാത്രം പങ്കെടുത്ത് സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നവരാണ് ‘ഹൈബ്രിഡ്’ തീവ്രവാദികൾ.

By newsten