മസ്കത്ത്: മസ്കറ്റ്: ഒമാനിലെ ചില പ്രദേശങ്ങളിൽ ഇന്ന് മുതൽ മറ്റന്നാൾ വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം(എൻഎംഡി) അറിയിച്ചു.
അൽ വുസ്ത, ദോഫാർ, നോർത്ത് ബാറ്റിന, സൗത്ത് ബാറ്റിന എന്നിവിടങ്ങളിലെ ഗവർണറേറ്റുകളിൽ മേഘാവൃതമായ അന്തരീക്ഷമാണ്. അതിരാവിലെ ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞ് ഉണ്ടാകാനും സാധ്യതയുണ്ട്.
അതേസമയം, സലാല ഉൾപ്പെടുന്ന ദോഫാർ ഗവർണറേറ്റ് മൺസൂണിനെ സ്വാഗതം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ഈ മാസം പകുതി മുതൽ സെപ്റ്റംബർ വരെയാണ് മൺസൂൺ കാലം. കൊവിഡ് ആശങ്കകൾക്ക് ശമനം വന്നതോടെ ഇത്തവണ കൂടുതൽ സന്ദർശകർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.