ലഡാക്കിൽ വാഹനം നദിയിലേക്ക് മറിഞ്ഞ് രണ്ട് സൈനികർ മരിച്ച സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും അനുശോചിച്ചു. ലഡാക്കിലെ അപകടത്തിൽ അനുശോചനം അറിയിക്കുന്നു. അവരുടെ കുടുംബത്തിൻറെ ദുഃഖത്തിലും ഞാൻ പങ്കുചേരുന്നു. ദുരിതബാധിതർ ക്ക് എല്ലാവിധ സഹായവും നൽ കുമെന്നും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റ സൈനികർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ഇരുവരും ട്വീറ്റ് ചെയ്തു. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ട്വീറ്റ് ചെയ്തു.
ലഡാക്കിലെ ബസ് അപകടത്തിൽ നമ്മുടെ ധീരരായ സൈനികരെ നഷ്ടപ്പെട്ടതിൽ ദുഃഖിതനാണ്. എൻറെ ചിന്തകൾ ദുഃഖിതരായ കുടുംബങ്ങളോടൊപ്പമാണ്. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ദുരിതബാധിതർ ക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽ കി വരികയാണ്.