Spread the love

കുവൈറ്റിൽ നെറ്റ്ഫ്ലിക്സ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്മിനിസ്ട്രേറ്റീവ് കോടതി കേസ് ജൂൺ എട്ടിലേക്ക് മാറ്റി. കുവൈറ്റ് കമ്മ്യൂണിറ്റിക്കും അതിന്റെ ആചാരങ്ങൾക്കും പാരമ്പര്യങ്ങൾക്കും വിരുദ്ധമായ ഉള്ളടക്കമാണ് സബ്സ്ക്രിപ്ഷൻ സർവീസ് നൽകുന്നതെന്ന് കോടതിയിൽ വാദിച്ചു. എന്നാൽ കേസ് റദ്ദാക്കണമെന്ന് സർക്കാർ പ്രതിഭാഗം ആവശ്യപ്പെട്ടു. ‘പെർഫെക്റ്റ് സ്ട്രേഞ്ചേഴ്സ്’ എന്ന സിനിമയുടെ അറബി പതിപ്പ് സംപ്രേഷണം ചെയ്തതിനു കുവൈറ്റിലെ നെറ്റ്ഫ്ലിക്സ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ അബ്ദുൽ അസീസ് അൽ സുബായ് ആണ് ഹർജി നൽകിയത്.

By newsten