കൊച്ചി: കൊച്ചിയിൽ സ്വകാര്യ ബസുകൾക്ക് ഹൈക്കോടതി നിയന്ത്രണം ഏർപ്പെടുത്തി. നഗരപ്രദേശങ്ങളിൽ ഹോണടിക്കുന്നത് നിർത്തണം, ഓവർടേക്കിംഗ് കർശനമായി നിരോധിക്കണം, സ്വകാര്യ ബസുകൾ റോഡിന്റെ ഇടതുവശത്തുകൂടി പോകണം എന്നിവയാണ് കോടതി നിർദ്ദേശിച്ചത്.
പോലീസിനും മോട്ടോർ വാഹന വകുപ്പിനും കോടതി നിർദേശം നൽകിയിട്ടുണ്ട്. ഓട്ടോറിക്ഷകൾക്കും ഈ നിയന്ത്രണം ബാധകമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.