അബുദാബി: തീപിടുത്തം ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളിൽ ദ്രുത സഹായം നൽകാനുള്ള സൗകര്യവുമായി അബുദാബി പോലീസിന്റെ മൊബൈൽ ആപ്ലിക്കേഷൻ. ആപ്ലിക്കേഷന്റെ ഇടതുവശത്തുള്ള എസ്ഒഎസ് ഓപ്ഷനിലെ അഗ്നിബാധ, ആംബുലൻസ് സീലുകളിൽ അമർത്തിയാൽ, അഗ്നിശമന സേനയും ആംബുലൻസും പൊലീസും നിമിഷനേരം കൊണ്ട് സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകും.
ഇതിനായി, പോലീസ്, സിവിൽ ഡിഫൻസ് എമർജൻസി നമ്പറുകൾ ഡയൽ ചെയ്ത് നിങ്ങൾ സമയം പാഴാക്കേണ്ടതില്ല. എസ്ഒഎസ് ഓപ്ഷൻ വേഗത്തിലും കാര്യക്ഷമമായും അടിയന്തര സഹായം നൽകുമെന്ന് അബുദാബി പൊലീസ് അറിയിച്ചു. എസ്ഒഎസ് ഓപ്ഷനിലൂടെ എങ്ങനെ സേവനം അഭ്യർത്ഥിക്കാം എന്നതിനെക്കുറിച്ചുള്ള ബോധവൽക്കരണ വീഡിയോയും അബുദാബി പോലീസ് തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ പുറത്തിറക്കിയിട്ടുണ്ട്.
പരാതി വ്യാജമല്ലെന്ന് ഉറപ്പാക്കാൻ സുരക്ഷാ പരിശോധന ഉറപ്പാക്കിയാൽ പരാതിക്കാരനെ ഉടൻ ബന്ധപ്പെടുമെന്ന സന്ദേശം ലഭിക്കും. സാറ്റലൈറ്റ് സംവിധാനത്തിന്റെ സഹായത്തോടെ, സ്ഥലം ഉറപ്പാക്കിയ ശേഷം നിമിഷനേരം കൊണ്ടാണ് രക്ഷാസംഘം സ്ഥലത്തെത്തുക. അടിയന്തര സഹായം തേടി ലഭിച്ച ആയിരക്കണക്കിനു അഭ്യർത്ഥനകളിൽ എല്ലാം അടിയന്തിര സ്വഭാവമുള്ളതല്ലെന്നും ഇക്കാര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും പൊലീസ് ഓർമിപ്പിച്ചു.