Spread the love

ദുബായ്: ഐസിസി (ഇന്‍റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ) ടി20 ബാറ്റിംഗ് റാങ്കിംഗിൽ ഇന്ത്യയുടെ സൂര്യകുമാർ യാദവ് ഒന്നാം സ്ഥാനത്ത്. പാകിസ്താന്‍റെ മുഹമ്മദ് റിസ്വാൻ, ബാബർ അസം എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഇംഗ്ലണ്ട് ഓപ്പണർ അലക്സ് ഹെയ്ൽസ് 34-ാം സ്ഥാനത്തുനിന്ന് 12-ാം സ്ഥാനത്തേക്ക് കുതിച്ചു.

ബൗളർമാരുടെ പട്ടികയിൽ ശ്രീലങ്കയുടെ വാനിന്ദു ഹസരംഗയാണ് ഒന്നാമത്. അഫ്ഗാനിസ്ഥാന്‍റെ റാഷിദ് ഖാൻ രണ്ടാമതും ഇംഗ്ലണ്ടിന്‍റെ ആദിൽ റഷീദ് മൂന്നാമതുമാണ്. ഓൾറൗണ്ടർമാരിൽ ഇന്ത്യയുടെ ഹാർദിക് പാണ്ഡ്യയാണ് മൂന്നാമത്. ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ, അഫ്ഗാനിസ്ഥാന്‍റെ മുഹമ്മദ് നബി എന്നിവരാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ.

By newsten