കൊച്ചി: ലോകത്തിലെ മുൻനിര ടെക് കമ്പനിയായ ഐബിഎം, കൊച്ചിയിൽ പുതിയ ഓട്ടോമേഷൻ ഇന്നൊവേഷൻ സെൻറർ പ്രഖ്യാപിച്ചു. കാക്കനാട് ഇൻഫോപാർക്കിലെ ബ്രിഗേഡ് വേൾഡ് ട്രേഡ് സെൻററിലെ ഐബിഎം ഇന്ത്യ സോഫ്റ്റ് വെയർ ലാബിലാണ് പുതിയ കേന്ദ്രം സ്ഥാപിക്കുക. ഓട്ടോമേഷൻ സെൻറർ 2022ൻറെ മൂന്നാം പാദത്തിൽ പൂർണ്ണമായും പ്രവർത്തിക്കാൻ ആരംഭിക്കും. ഐബിഎം, ഐബിഎം ഇക്കോ സിസ്റ്റം പങ്കാളികളുടെ ഓട്ടോമേഷൻ സൊലൂഷനുകൾ അവരുടെ ലൈഫ് സൈക്കിൾ ഉത്പന്ന രൂപകൽപ്പനയും സാങ്കേതിക പിന്തുണയും ഉറപ്പാക്കാൻ പുതിയ പദ്ധതി പ്രാപ്തമാക്കും.
ബിസിനസ് ഓട്ടോമേഷൻ , എഐഒപിഎസ്, ഇൻറഗ്രേഷൻ തുടങ്ങിയ ഓട്ടോമേഷൻ മേഖലകളിലെ ഗുണഭോക്താവിനെ ഇത് സഹായിക്കും. പുതിയ ഉൽപ്പന്നങ്ങൾ കൂടുതൽ വേഗത്തിൽ രൂപകൽപ്പന ചെയ്യുന്നതിനും അതുവഴി ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും ഉപഭോക്താക്കളുമായും പങ്കാളികളുമായും സഹകരിച്ച് ഒരു ബാഹ്യ വീക്ഷണകോണിലൂടെ നൂതനാശയങ്ങൾ പ്രാപ്തമാക്കുന്ന വിധത്തിൽ പുതിയ ഇന്നൊവേഷൻ സെൻറർ പ്രവർത്തിക്കും. പ്രാദേശിക വളർച്ച ശക്തിപ്പെടുത്തുന്നതിൻ പ്രാദേശികമായി പ്രതിഭകളെ കൊണ്ടുവരാനും കമ്പനി ശ്രമിക്കുന്നുണ്ട്.
പല വ്യവസായങ്ങളും ഇന്ന് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അധിഷ്ഠിത ഓട്ടോമേഷൻ വഴി ഐടി, ബിസിനസ്സ് മേഖലയിലെ മാറ്റങ്ങൾ മെച്ചപ്പെട്ട പരിഹാരങ്ങൾ തിരയുന്നു. അടുത്തിടെ ഐബിഎമ്മിനായി ‘മോണിംഗ് കൺസൾട്ട്’ നടത്തിയ ഗ്ലോബൽ എഐ അഡോപ്ഷൻ ഇൻഡക്സ് 2022 അനുസരിച്ച്, ഇന്ത്യയിലെ പകുതിയിലധികം ഐടി പ്രൊഫഷണലുകളും ഇപ്പോൾ അവരുടെ കമ്പനികൾ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിൻ ഓട്ടോമേഷൻ സോഫ്റ്റ്വെയറോ ഉപകരണങ്ങളോ ഉപയോഗിക്കുകയോ പരിഗണിക്കുകയോ ചെയ്യുന്നുവെന്ന് പറയുന്നു. 52 ശതമാനം പേർ ഐടി പ്രവർത്തനങ്ങൾക്കും 53 ശതമാനം പേർ ബിസിനസ് ആവശ്യങ്ങൾക്കും 55 ശതമാനം പേർ ജീവനക്കാർക്ക് കൂടുതൽ സമയം ലഭിക്കുന്നതിനും ഇത്തരം ഉപകരണങ്ങളും സോഫ്റ്റ്വെയറുകളും ഉപയോഗിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.