സിനിമാതാരങ്ങളോടുള്ള നമ്മുടെ ആരാധന പല വിധത്തിൽ നാം കണ്ടിട്ടുണ്ട്. പ്രിയ താരത്തിന്റെ സിനിമ റിലീസ് ചെയ്യുന്ന ദിവസം പാൽ അഭിഷേകം മുതൽ വലിയ കട്ടൗട്ടുകളിൽ മാലയിടൽ മുതൽ ശരീരത്തിൽ പച്ചകുത്തൽ വരെ നീളുന്ന ആരാധനയുടെ കഥകൾ. കഴിഞ്ഞ ദിവസം തെലുങ്ക് സൂപ്പർ സ്റ്റാർ രാംചനെ തേടി എത്തിയ മറ്റൊരു ആരാധകൻന്റെ കഥയാണിത്.
ഇഷ്ട്ട നടനായ രാം ചരണിനെ കാണാൻ, ജൻമനാട്ടിൽ നിന്ന് 264 കിലോമീറ്റർ നടന്ന് ആരാധകൻ. തെലങ്കാനയിലെ ഗർവാൾ സ്വദേശിയായ ജയ് രാജ് ആണ് ഈ വ്യത്യസ്തനായ ആരാധകൻ. തന്റെ ജൻമനാട്ടിൽ വളരുന്ന നെന്മണികൾ ഉപയോഗിച്ച് നിർമ്മിച്ച രാം ചരണിന്റെ ചിത്രം,ജയ് താരത്തിന് കൈമാറുകയും ചെയ്തു.
രാം ചരൺ തന്റെ ഷൂട്ടിംഗ് ഷെഡ്യൂൾ മാറ്റിവച്ച് ആരാധകനോടൊപ്പം കുറച്ച് സമയം ചെലവഴിച്ചു. ഇതിന്റെ ചിത്രങ്ങൾ ഇപ്പോൾ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുന്നുണ്ട്.