Spread the love

ഗ്രീസ്: വിവാഹ വസ്ത്രത്തിന്‍റെ പകുതി ഭാഗം മറന്നതോടെ വധു ആഘോഷം നിർത്തിവച്ചു. ഗ്രീസിലാണ് സംഭവം. തന്‍റെ വിവാഹ വസ്ത്രത്തിന്‍റെ ഒരു ഭാഗം ധരിക്കാൻ മറന്നതിനെ തുടർന്ന് ബെക്കി ജെഫറീസാണ് വിവാഹം കുറച്ച് സമയത്തേക്ക് നിർത്തിവച്ചത്. വേര്‍പെടുത്താവുന്ന രണ്ട് ഭാഗങ്ങളായാണ് വസ്ത്രം ഉണ്ടായിരുന്നത്.

വരന്‍റെ കൈപിടിച്ച് അതിഥികളുടെ മുന്നിൽ നടക്കാൻ തയ്യാറെടുക്കുമ്പോഴാണ് ബെക്കി ഇക്കാര്യം അറിഞ്ഞത്. ഗൗണിനൊപ്പം നീക്കംചെയ്യാൻ കഴിയുന്ന തരത്തിലാണ് ഓവർസ്കർട്ട് രൂപകൽപ്പന ചെയ്തത്. വിവാഹത്തിന് അണിഞ്ഞ ശേഷം റിസപ്ഷനിൽ ഊരിമാറ്റാനായിരുന്നു ബെക്കിയുടെ പദ്ധതി. പക്ഷേ, ടെൻഷനിലായിരുന്നപ്പോൾ ബെക്കി തന്‍റെ ഓവർസ്കർട്ട് ധരിക്കാൻ മറന്നുപോയിരുന്നു.

” വിവാഹ വേദിയിൽ എത്തി ഭർത്താവിനെ അഭിസംബോധന ചെയ്ത ശേഷമാണ് വിവാഹ വസ്ത്രം പൂർണ്ണമായും ധരിച്ചിട്ടില്ലെന്ന് തിരിച്ചറിഞ്ഞത്. അൾത്താരയിൽ നിൽക്കുമ്പോൾ ഞാൻ തകര്‍ന്നുപോകുന്നതായി തോന്നി” വധു പറഞ്ഞു. ടിക് ടോക്കിൽ ഇതിന്‍റെ വീഡിയോയും അവർ പങ്കുവെച്ചു.

By newsten