മെയ് മാസത്തെ വിൽപ്പന കണക്കുകളിൽ രണ്ടാം സ്ഥാനത്തായിരുന്ന ടാറ്റയെ മറികടന്ന് ജൂണിൽ ഹ്യുണ്ടായി ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. 45,200 യൂണിറ്റ് വിൽപ്പനയുമായി ടാറ്റ ഹ്യുണ്ടായിക്ക് പിന്നിൽ മൂന്നാം സ്ഥാനത്തെത്തി. ഹ്യുണ്ടായ് വിൽപ്പന 49,001 യൂണിറ്റായിരുന്നു. മെയ് മാസത്തിൽ ഹ്യുണ്ടായിയുടെ വിൽപ്പന 42,293 യൂണിറ്റും ടാറ്റയുടെ വിൽപ്പന 43,340 യൂണിറ്റുമായിരുന്നു.
മാരുതി സുസുക്കി പതിവുപോലെ 122685 യൂണിറ്റ് വിൽപ്പനയുമായി പട്ടികയിൽ ഒന്നാമതാണ്. 26640 യൂണിറ്റ് വിൽപ്പനയുമായി മഹീന്ദ്ര മൂന്നാമതും 24024 യൂണിറ്റുകളുമായി കിയ നാലാമതും 16512 യൂണിറ്റുകളുമായി ടൊയോട്ട അഞ്ചാം സ്ഥാനത്തുമാണ്. റെനോ (9317), ഹോണ്ട (7834), സ്കോഡ (6023), എംജി (4503) എന്നിവയാണ് ആദ്യ പത്തിലുള്ള മറ്റ് നിർമ്മാതാക്കൾ.
ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വാഹനങ്ങൾ നോക്കുകയാണെങ്കിൽ, പത്തിൽ ആറെണ്ണവും മാരുതി സുസുക്കിയുടെ കാറുകളാണ്. ഇവ കൂടാതെ, രണ്ട് ടാറ്റ കാറുകളും രണ്ട് ഹ്യുണ്ടായി വാഹനങ്ങളും ആദ്യ പത്തിൽ ഇടം നേടി. മാരുതി സുസുക്കിയുടെ വാഗൺആർ 19190 യൂണിറ്റുകളുമായി ഒന്നാം സ്ഥാനത്താണ്. കഴിഞ്ഞ വർഷം ജൂണിലെ വിൽപ്പനയേക്കാൾ ഒരു ശതമാനം കുറവാണിത്. 2021 ജൂണിൽ 19,447 യൂണിറ്റുകളുടെ വിൽപ്പനയാണ് രേഖപ്പെടുത്തിയത്.