ടോയ് സ്റ്റോറി ഫ്രാഞ്ചൈസിയുടെ ഭാഗമായി പുതുതായി പുറത്തിറങ്ങിയ ഡിസ്നി ചിത്രമായ ‘ലൈറ്റ് ഇയർ’ രാജ്യങ്ങൾ നിരോധിക്കുന്നു. സ്വവർഗ ചുംബന രംഗങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ദക്ഷിണേഷ്യയിലെയും ഗൾഫ് രാജ്യങ്ങളിലെയും ചില രാജ്യങ്ങളാണ് ചിത്രം നിരോധിച്ചത്.
ഇന്തോനേഷ്യ, മലേഷ്യ, യു.എ.ഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലാണ് നിരോധനം. സിംഗപ്പൂരിൽ 16 വയസ് പൂർത്തിയായവർക്ക് മാത്രമേ ചിത്രം കാണാൻ അനുവാദമുള്ളൂ. മലേഷ്യയിൽ, ചിത്രം നെറ്റ്ഫ്ലിക്സിൽ സെൻസറിങ്ങില്ലാതെ കാണാൻ കഴിയും. എന്നാൽ, തിയേറ്ററിൽ ചില രംഗങ്ങൾ കട്ട് ചെയ്താണ് പ്രദർശിപ്പിക്കുന്നത്.
“വേറിട്ട ലൈംഗികത കാണിക്കുന്നത് നിയമങ്ങൾക്ക് എതിരാണ്” നിരോധനത്തെക്കുറിച്ച് ഇന്തോനേഷ്യ പറഞ്ഞു. മീഡിയ കണ്ടന്റ് മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നാരോപിച്ചാണ് ചിത്രം യുഎഇയിൽ നിരോധിച്ചത്.