Spread the love

കൊച്ചി: ഹിഗ്വിറ്റ വിവാദം കോടതിയിലേക്ക്. ഇന്ന് ഫിലിം ചേംബർ വിളിച്ചുചേർത്ത യോഗത്തിൽ സമവായമുണ്ടായില്ല. പേര് മാറ്റണമെന്ന ഫിലിം ചേംബറിന്‍റെ ആവശ്യം സംവിധായകൻ ഹേമന്ത് ജി നായർ അംഗീകരിച്ചില്ല. ഇതോടെ നിരോധനവുമായി മുന്നോട്ട് പോകുകയാണെന്ന് ഫിലിം ചേംബർ അറിയിച്ചു. നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് സംവിധായകനും വ്യക്തമാക്കി. ചർച്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എൻ.എസ്. മാധവന്‍റെ ചെറുകഥയും സിനിമയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് സംവിധായകൻ വ്യക്തമാക്കി. കഥാമോഷണം എന്ന ആരോപണത്തിന് അടിസ്ഥാനമില്ല. അദ്ദേഹം പറഞ്ഞു.

കൊച്ചിയിലെ ഫിലിം ചേംബറിന്‍റെ ഓഫീസിലായിരുന്നു ചർച്ച. ചിത്രത്തിന്‍റെ നിർമ്മാതാക്കളും സംവിധായകൻ ഹേമന്ത് ജി നായരുമാണ് ചർച്ചയ്ക്കായി ഫിലിം ചേംബറിന്‍റെ ഓഫീസിലെത്തിയത്. 

By newsten