Spread the love

ഇന്ത്യയുൾപ്പെടെ 12 രാജ്യങ്ങളിലേക്ക് മിസൈലുകൾ ഉൾപ്പെടെയുള്ള സൈനിക ഉപകരണങ്ങൾ കയറ്റുമതി ചെയ്യാൻ ജപ്പാൻ അനുമതി നൽകും. പ്രതിരോധ നിർമ്മാണ മേഖലയിൽ ഇന്ത്യ-ജപ്പാൻ ബന്ധം ശക്തിപ്പെടുത്തുന്നതിൻറെ സൂചനയാണ് ഈ നീക്കം. 2023 മാർച്ചോടെ സൈനിക ഉപകരണങ്ങളുടെ കയറ്റുമതിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ ജപ്പാൻ ഇളവ് വരുത്തിയേക്കുമെന്ന് ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇന്ത്യയ്ക്ക് പുറമെ ഓസ്ട്രേലിയ, യൂറോപ്യൻ, ദക്ഷിണേഷ്യൻ രാജ്യങ്ങളിലേക്കും ജപ്പാൻ ആയുധങ്ങൾ കയറ്റുമതി ചെയ്യും. 2014-ൽ ജപ്പാൻ സൈനിക ഉപകരണങ്ങളുടെ കയറ്റുമതിക്കുള്ള നിയന്ത്രണങ്ങൾ ലഘൂകരിച്ചു. എന്നിരുന്നാലും, മാരകമായ ആക്രമണ ശേഷിയുള്ള സൈനിക ഉപകരണങ്ങളുടെ കയറ്റുമതി ഇപ്പോഴും അനുവദനീയമല്ല.

ടോക്കിയോയിൽ ക്വാഡ് ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയും കൂടിക്കാഴ്ച നടത്തി. ഇതിൻ പിന്നാലെയാണ് ജപ്പാൻറെ ഭാഗത്തുനിന്നും നിർണായക തീരുമാനം ഉണ്ടായത്. സുരക്ഷാ, സൈനിക ഉപകരണ നിർമ്മാണം ഉൾപ്പെടെയുള്ള മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വ്യാപിപ്പിക്കാൻ യോഗത്തിൽ നേതാക്കൾ തീരുമാനിച്ചു.

By newsten