അലൈന്‍: അലൈൻ ഉൾപ്പെടെ യുഎഇയിലെ വിവിധ എമിറേറ്റുകളിൽ മഴ പെയ്തു. അസ്ഥിരമായ കാലാവസ്ഥ തുടരുമെന്നും ആലിപ്പഴവർഷം ഉണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്യത്തിന്‍റെ കിഴക്കൻ ഭാഗങ്ങളിൽ ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടു. അലൈൻ മരുഭൂമിയിലടക്കം മഴയുടെ ചിത്രങ്ങൾ കാലാവസ്ഥാ വകുപ്പ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അൽ-ഹിലി, അൽ ഷിക്ല, മസാകിൻ പ്രദേശങ്ങളിലും കനത്ത മഴ ലഭിച്ചു. ജൂലൈ 8 വരെ രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്.
യുഎഇയിലുടനീളം നല്ല ചൂടാണ്. ഇതിനിടയിൽ ആശ്വാസമെന്നോണം പലയിടത്തും മഴ പെയ്തു. ക്ലൗഡ് സീഡിംഗിന്റെ ഫലമായാണ് മഴ ലഭിക്കുന്നത്. മഴയുടെ അളവ് വർദ്ധിപ്പിക്കുന്നതിനാണ് ക്ലൗഡ് സീഡിംഗ് നടത്തുന്നത്.