Spread the love

ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, കനകം, കാമിനി, കലഹം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് ബാലകൃഷ്ണൻ പൊതുവാള്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ന്നാ, താന്‍ കേസ് കൊട്’. കുഞ്ചാക്കോ ബോബൻ നായകനാകുന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഓഗസ്റ്റ് 12ന് തിയേറ്ററുകളിലെത്തും. കുഞ്ചാക്കോ ബോബനും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളിയാണ്. വിനയ് ഫോർട്ട്, ഗായത്രി ശങ്കർ, സൈജു കുറുപ്പ്, ജാഫർ ഇടുക്കി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

By newsten