തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്നവർക്ക് സഹായം നൽകുന്നതിന് വരുമാനപരിധി നോക്കേണ്ടെന്ന് സർക്കാർ നിർദ്ദേശം നൽകി. 14-ാം പഞ്ചവത്സര പദ്ധതിയിൽ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവയുടെ വാർഷിക പദ്ധതികളിൽ നൽകേണ്ട സബ്സിഡി മാർഗനിർദേശങ്ങളിൽ ഇതിൻ്റെ വിശദാംശങ്ങൾ നൽകിയിട്ടുണ്ട്. ബഡ്സ് സ്കൂൾ സ്പെഷ്യൽ അധ്യാപകർ, അസിസ്റ്റൻറ് അധ്യാപകർ, ആയ, ഊരുകൂട്ട വൊളന്റിയര്‍മാര്‍ എന്നിവരുടെ ശമ്പളമാണ് വർധിപ്പിച്ചത്.
വയോജനങ്ങൾക്ക് വിവിധ സഹായ ഉപകരണങ്ങൾ സൗജൻയമായി നൽകും. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്നവർക്ക് സ്കോളർഷിപ്പും അലവൻസുകളും നൽകും. വരുമാന പരിധി കണക്കിലെടുക്കാതെ പട്ടികവർഗക്കാർക്ക് എല്ലാ ആനുകൂൽയങ്ങളും നൽകാനാണ് തീരുമാനം.
വിവിധ ആനുകൂൽയങ്ങൾ നൽകുന്നതിനുള്ള വാർഷിക വരുമാന പരിധി ജനറൽ വിഭാഗത്തിൻ രണ്ട് ലക്ഷം രൂപയും പട്ടികജാതി വിഭാഗത്തിൻ 3 ലക്ഷം രൂപയുമാണ്. വരുമാന പരിധി കണക്കിലെടുക്കാതെ പട്ടികജാതിക്കാർക്ക് വിദ്യാഭ്യാസ ആനുകൂൽയങ്ങൾ ഉറപ്പാക്കും. പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട അഭ്യസ്തവിദ്യരായ യുവാക്കൾക്ക് രാജ്യത്തിനകത്തും വിദേശത്തും തൊഴിൽ ലഭിക്കുന്നതിൻ പരിചയസമ്പത്ത് നേടുന്നതിൻ സ്റ്റൈപ്പൻറ് നൽകും.