ഗൂഗിളിന്റെ ആപ്പ് സ്റ്റോറായ ഗൂഗിൾ പ്ലേസ്റ്റോർ, 2022ലെ ഗൂഗിൾ പ്ലേ അവാർഡ്സ് പ്രഖ്യാപിച്ചു. വോംബോയുടെ ‘ഡ്രീം’ ആണ് മികച്ച ആപ്ലിക്കേഷനായി ഗൂഗിൾ തിരഞ്ഞെടുത്തത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ച് ചിത്രങ്ങൾ സൃഷ്ടിക്കുന്ന ആപ്ലിക്കേഷനാണ് ഡ്രീം.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത പഠന ആപ്ലിക്കേഷനായ ‘ക്വസ്റ്റ്’ ഇന്ത്യയിലെ ഏറ്റവും മികച്ച ആപ്ലിക്കേഷനായി തിരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും മികച്ച ഗെയിം ‘അപെക്സ് ലെജൻഡ്സ് മൊബൈൽ’ ആണ്.
‘ബിറിയൽ’ ആപ്ലിക്കേഷൻ യൂസേഴ്സ് ചോയ്സ് അവാർഡ് നേടി. 2020ൽ പുറത്തിറങ്ങിയ ഫ്രഞ്ച് സോഷ്യൽ മീഡിയ ആപ്ലിക്കേഷനാണ് ബിറിയൽ. ഇന്ത്യയിലെ യൂസേഴ്സ് ചോയ്സ് ആപ്പ് ‘ഷോപ്പ്സി’യാണ്. അതേസമയം ഗെയിം ‘ആംഗ്രി ബേർഡ്സ് ജേർണി’യും.