ഗൂഗിളിന്റെ വീഡിയോ കോളിംഗ് പ്ലാറ്റ്ഫോമുകളായ മീറ്റും ഡുവോയും ലയിക്കുന്നു. മീറ്റിലെ എല്ലാ സൗകര്യങ്ങളും വരും ദിവസങ്ങളിൽ ഡുവോയിൽ സംയോജിപ്പിക്കുന്നതാണ്. ഈ വർഷം അവസാനത്തോടെ ഗൂഗിൾ മീറ്റ് എന്ന് ഡ്യുവോയുടെ പേരു മാറ്റും. വ്യക്തിഗത വീഡിയോ കോളുകൾക്കായാണ് ഡുവോ വികസിപ്പിച്ചെടുത്തത്. വീഡിയോ കോൺഫറൻസുകളാണ് ഗൂഗിൾ മീറ്റിന്റെ പ്രാഥമിക പ്രവർത്തനം.
ഉപയോക്താക്കൾ പുതിയ അപ്ഡേറ്റ് ഡൗൺലോഡ് ചെയ്യേണ്ടതുണ്ട്. ഈ മാസം മുതൽ പുതിയ ഫീച്ചറുകൾ ആപ്ലിക്കേഷനിൽ വന്നു തുടങ്ങും. തത്സമയ സ്ട്രീം സംവിധാനം ആരംഭിക്കും. മീറ്റിൽ പങ്കെടുക്കുന്ന പരമാവധി എണ്ണം 32 ൽ നിന്ന് 100 ആയി ഉയർത്തും. ജിമെയിൽ, ഗൂഗിൾ കലണ്ടർ എന്നിവയുൾപ്പെടെ ഗൂഗിളിന്റെ മറ്റ് ആപ്ലിക്കേഷനുകളുമായും ഡ്യുവോ സമന്വയിപ്പിക്കും.