Spread the love

ദോഹ: ഖത്തർ ലോകകപ്പിലെ സ്‌പെയിൻ കോസ്റ്ററീക്ക മത്സരം മറ്റൊരു റെക്കോർഡിനുകൂടി സാക്ഷ്യം വഹിക്കുന്നതായിരുന്നു. അത് ഗാവി എന്ന സ്‌പെയിൻ താരത്തിന്റെ ബൂട്ടുകളിൽ നിന്ന് ഉതിർന്ന ഗോളായിരുന്നു. ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ താരമായി ഗാവി മാറി. ഒപ്പം ലോകകപ്പ് ചരിത്രത്തിൽ തന്നെ ഏറ്റവും പ്രായം കുറഞ്ഞ സ്പാനിഷ് താരവും കൂടിയാണ് ഇപ്പോൾ ഗാവി. 2004 ഓഗസ്റ്റ് 5 നു ജനിച്ച ഗാവിക്ക് നിലവിൽ 18 വയസ്സും 110 ദിവസവും ആണ് പ്രായം.

ലോകകപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്കോറർ പെലെ ആണ്. പെലെയ്ക്ക് ശേഷം ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് മാനുവല്‍ റൊസാസയ്ക്കാണ്. 1958-ലോകകപ്പില്‍ ഗോള്‍ നേടുമ്പോള്‍ പെലെയ്ക്ക് 17 വര്‍ഷവും 249 ദിവസവുമാണ് പ്രായം. മാനുവല്‍ റൊസാസ ഗോള്‍ നേടുമ്പോള്‍ 18 ര്‍ഷവും 93 ദിവസവുമാണ് പ്രായം.

ഏകപക്ഷീയമായ മത്സരത്തിൽ ഗാവിയുടെ ഗോളടക്കം ഏഴ് ഗോളുകൾക്കാണ് സ്പെയിൻ കോസ്റ്റാറിക്കയെ പരാജയപ്പെടുത്തിയത്. ലോകകപ്പ് ചരിത്രത്തിൽ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ പാസുകൾ നേടുന്ന ടീമെന്ന റെക്കോർഡും സ്പാനിഷ് ടീമിന്‍റെ പേരിലാണ്.

By newsten