തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 400 രൂപയാണ് വർദ്ധിച്ചത്. ഇന്നലെ 280 രൂപ വർദ്ധിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 7880 രൂപയാണ്. രണ്ട് ദിവസംകൊണ്ട് ഇതോടെ 680 രൂപയാണ് ഉയർന്നത്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 50 രൂപയാണ് ഉയർന്നത്. ഇന്നത്തെ വിപണി വില 4735 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വിലയും ഉയർന്നു, 45 രൂപയാണ് ഉയർന്നത്. ഇന്നലെ 30 രൂപ ഉയർന്നിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ നിലവിലെ വിപണി വില 3920 രൂപയാണ്.