Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. ഒരു പവൻ സ്വർണത്തിന്‍റെ വിലയിൽ 200 രൂപയാണ് കൂടിയത്. ശനിയാഴ്ച രണ്ട് തവണയാണ് സ്വർണ വില പുതുക്കിയത്. രാവിലെ പവന് 320 രൂപയുടെ വർദ്ധനവുണ്ടായി. എന്നാൽ ഉച്ചയോടെ ഒരു പവൻ സ്വർണത്തിന്‍റെ വില 200 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണ്ണത്തിന്‍റെ വില ഇന്ന് 38,400 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 25 രൂപ ഉയർന്നു. ഒരു ഗ്രാം  22 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4800 രൂപയാണ്. ശനിയാഴ്ച രാവിലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വിലയിൽ 40 രൂപയുടെ വർധനവാണ് ഉണ്ടായത്. എന്നാൽ ഉച്ചയ്ക്ക് 25 രൂപ കുറഞ്ഞിരുന്നു. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു. 20 രൂപയാണ് ഉയർന്നത്. 18 ഗ്രാം സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 3,965 രൂപയാണ്

സംസ്ഥാനത്ത് വെള്ളി വിലയിലും മാറ്റമില്ല. സാധാരണ വെള്ളിയുടെ വില 65 രൂപയാണ്. ഹാൾമാർക്ക് ചെയ്ത വെള്ളിയുടെ വില ഇപ്പോഴും ഗ്രാമിന് 100 രൂപയാണ്. 

By newsten