Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണ വില കുറയുന്നത്. ഒരു പവൻ സ്വർണത്തിന്‍റെ വില ഇന്ന് 120 രൂപ കുറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒരു പവൻ സ്വർണത്തിന് 400 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ നിരക്ക് 38680 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 15 രൂപയാണ് കുറഞ്ഞത്. 4835 രൂപയാണ് വിപണിയിലെ ഇപ്പോഴത്തെ വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും 15 രൂപ കുറഞ്ഞു.  ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണിയിലെ വില 4010 രൂപയാണ്.

അതേസമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ ഇപ്പോഴത്തെ വിപണി വില 67 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്. 

By newsten