കൊച്ചി: ഗോദ്റെജ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് ഇന്ത്യയിലെ ആദ്യത്തെ റെഡി-ടു-മിക്സ് ബോഡിവാഷായ ഗോദ്റെജ് മാജിക് ബോഡിവാഷ് പുറത്തിറക്കി. ഒരു സാഷെ പാക്കിന് വില വെറും 45 രൂപ നിരക്കിലാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്.
റെഡി-ടു-മിക്സ് ഫോർമാറ്റിലുള്ള ഗോദ്റെജ് മാജിക് ബോഡിവാഷ് പായ്ക്കിംഗിനായി 16 ശതമാനം പ്ലാസ്റ്റിക് മാത്രമേ ഉപയോഗിച്ചിട്ടുള്ളു എന്നും മറ്റ് ഉൽപ്പന്നങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ 19 ശതമാനം വൈദ്യുതി മാത്രമാണ് നിർമ്മാണത്തിനായി ഉപയോഗിച്ചുള്ളൂ എന്നതും ഇതിന്റെ സവിശേഷതയാണ്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 100 കോടി രൂപ ചെലവഴിക്കാൻ പദ്ധതിയിട്ട് ഷാരൂഖ് ഖാനെ ഗോദ്റെജ് മാജിക് ബോഡി വാഷിന്‍റെ ബ്രാൻഡ് അംബാസിഡറായി നിയമിച്ചു.
ജെൽ അടിസ്ഥാനമാക്കിയുള്ള ചെറിയ സാഷേകളായാതിനാല്‍ എളുപ്പത്തിൽ കൊണ്ടു പോകാനാവുന്നതും, ഓരോ ട്രക്കിലും 44 ശതമാനം കുറവ് ഡീസൽ ഉപയോഗിക്കുകയും 44 ശതമാനം കുറവ് കാർബൺ പുറന്തള്ളൽ നടത്തുകയും ചെയ്യുന്നു. 45 രൂപയുടെ സാഷെ പാക്കിന് പുറമെ സാഷെകളും കുപ്പികളും അടങ്ങുന്ന 65 രൂപയുടെ കോംബോ പാക്കും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ലാവെൻഡർ, ഹണി ജാസ്മിൻ എന്നിങ്ങനെ രണ്ട് ഫ്ലേവറുകളിൽ ഇത് ലഭ്യമാണ്.