ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് എഫ്സി ഗോവ വിദേശ താരം നോഹ സദാവോയിയെ സൈൻ ചെയ്തതായി പ്രഖ്യാപിച്ചു. നോവ മൊറോക്കൻ കളിക്കാരനാണ്. ക്ലബ്ബ് വിട്ട സ്പാനിഷ് പ്ലേമേക്കർ ജോർജ് ഓർട്ടിസിന് പകരക്കാരനായാണ് നോവയെ ഗോവ ടീമിലെത്തിച്ചത്.
28 കാരനായ നോവ വിങ്ങറായി കളിക്കുന്നു. സ്വന്തം രാജ്യമായ മൊറോക്കോയ്ക്ക് പുറമെ ഇസ്രയേൽ, ഈജിപ്ത്, ദക്ഷിണാഫ്രിക്ക, ഒമാൻ തുടങ്ങിയ രാജ്യങ്ങളിലും നോവ ക്ലബ് ഫുട്ബോൾ കളിച്ചിട്ടുണ്ട്. മൊറോക്കോയുടെ സൂപ്പർ ക്ലബ്ബായ രാജാ കാസാബ്ലാങ്കയ്ക്ക് വേണ്ടിയും നോഹ കളിച്ചിട്ടുണ്ട്. മൊറോക്കൻ ദേശീയ ടീമിനായി നോവ ഇതിനകം നാല് മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
കഴിഞ്ഞ ഐഎസ്എല്ലിൽ നിരാശാജനകമായ ടീമാണ് ഗോവ. അതുകൊണ്ട് തന്നെ ഇത്തവണ ഗംഭീര തിരിച്ചുവരവാണ് ക്ലബ് ലക്ഷ്യമിടുന്നത്. മുൻ സൂപ്പർ താരം കാർലോസ് പെനയാണ് ക്ലബ്ബിന്റെ പരിശീലകനായി ചുമതലയേറ്റത്. എഡം ബേഡിയ മാത്രമാണ് ഗോവ നിലനിർത്തിയ ഏക വിദേശ താരം.