റഷ്യ-ഉക്രൈൻ യുദ്ധത്തിൻറെ പശ്ചാത്തലത്തിൽ ആഗോള മാന്ദ്യത്തിന് സാധ്യതയുണ്ടെന്ന് ലോകബാങ്ക് പ്രസിഡൻറ് ഡേവിഡ് മാൽപാസ്. ഭക്ഷണം, ഇന്ധനം, വളം എന്നിവയുടെ വില വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ആഗോള സാമ്പത്തിക മാന്ദ്യം ഒഴിവാക്കാൻ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു. യുഎസ് ചേംബർ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഷാങ്ഹായ് ഉൾപ്പെടെയുള്ള ചൈനയിലെ പ്രധാന നഗരങ്ങളിൽ കോവിഡ് -19 ലോക്ക്ഡൗണ് തുടരുന്നത് ആശങ്ക ഉയർത്തിയിട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങൾ ഇപ്പോഴും എണ്ണയ്ക്കും വാതകത്തിനും റഷ്യയെയാണ് ആശ്രയിക്കുന്നത്. ആഗോള ജിഡിപിയും ഒരു പോസിറ്റീവ് സിഗ്നൽ കാണിക്കുന്നില്ല,” മാൽപാസ് പറഞ്ഞു.