Spread the love

ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്ന് കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. അനന്ത നാഗേശ്വരൻ. നടപ്പു സാമ്പത്തിക വർഷത്തിൽ 7.2 മുതൽ 7.4 ശതമാനം ജിഡിപി വളർച്ചാ നിരക്ക് കൈവരിക്കാൻ രാജ്യത്തിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ബിസിനസ് സ്റ്റാൻഡേർഡിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

ഇതേ കാലയളവിൽ ഇന്ത്യയുടെ ജിഡിപി 7.2 ശതമാനമായി വളരുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പ്രതീക്ഷിക്കുന്നു. അന്താരാഷ്ട്ര നാണയ നിധിയുടെ (ഐഎംഎഫ്) വളർച്ചാ പ്രവചനം 7.4 ശതമാനമാണ്. വികസിത രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകൾ കടുത്ത ധനനയം സ്വീകരിച്ചാലും ഇല്ലെങ്കിലും അത് ആഗോള വളർച്ചയെ ബാധിക്കും. പണപ്പെരുപ്പം ജനങ്ങളുടെ വാങ്ങൽ ശേഷിയെ ബാധിക്കുന്നതിനാലാണിത്. ക്രൂഡ് ഓയിലിന്റെ ഉൾപ്പെടെയുള്ള വിലയിലെ മാറ്റം ഇന്ത്യയ്ക്ക് ഗുണകരമാകുമെന്ന് അനന്ത നാഗേശ്വരൻ പറഞ്ഞു.

By newsten