സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിൽ 312.88 കോടി രൂപയുടെ വിവിധ പദ്ധതികൾ അനുവദിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സൗജന്യ സ്കൂൾ യൂണിഫോമിന് 140 കോടി രൂപയും മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികൾക്കുള്ള 288 സ്കൂളുകൾക്ക് സാമ്പത്തിക സഹായവും അനുവദിച്ചു. ഇ-ഗവേണൻസിനായി 15 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
ഹയർ സെക്കൻഡറി സ്കൂളുകളിലെ ലാബ് നവീകരണത്തിന് 10 കോടി, ഹയർ സെക്കൻഡറി സ്കൂളുകളിൽ ലാബ് ഉപകരണങ്ങൾ, ഫർണിച്ചറുകൾ, ലൈബ്രറി പുസ്തകങ്ങൾ എന്നിവയ്ക്ക് 9 കോടി, കേരള സ്കൂൾ കലോൽസവത്തിന് 6.7 കോടി, ഹയർ സെക്കൻഡറി അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതിന് 7.45 കോടി, മോഡൽ ഇൻക്ലൂസീവ് സ്കൂളിന് 7.45 കോടി, പ്രത്യേക വൈകല്യമുള്ളവർക്ക് മാതൃകാ കേന്ദ്രങ്ങളായി തിരഞ്ഞെടുത്ത പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്തുന്നതിന് 5 കോടി എന്നിങ്ങനെയാണ് വകയിരുത്തിയിട്ടുള്ളത്.