Spread the love

ജി.വി പ്രകാശ് കുമാർ, മഹിമ നമ്പ്യാർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന, സംവിധായകൻ രവി അരസുവിന്റെ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ അയ്ങ്കരൻ മെയ് 12 നാണ് തിയേറ്ററുകളിൽ എത്തിയത്. ഇപ്പോൾ ചിത്രം ഒടിടിയിൽ റിലീസ് ചെയ്തിരിക്കുകയാണ്. ആഹാ തമിഴിൽ ആണ് ചിത്രം റിലീസ് ചെയ്തത്. ജി.വി.പ്രകാശാണ് ചിത്രത്തിന്റെ സംഗീത സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. ജി വി പ്രകാശ്, മഹിമ എന്നിവരെ കൂടാതെ കാളി വെങ്കട്ട്, അരുൾ ദാസ്, ആടുകളം നരേൻ, ഹരീഷ് പേരടി, അഭിഷേക്, ഐറീൻ, സിദ്ധാർത്ഥ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം ശരവണൻ അഭിമന്യുവും എഡിറ്റിംഗ് രാജാ മുഹമ്മദും കൈകാര്യം ചെയ്യുന്നു.

By newsten