Spread the love

വളരെ കുറച്ച് ചിത്രങ്ങളിലൂടെ ദക്ഷിണേന്ത്യൻ സിനിമാപ്രേമികളുടെ പ്രിയപ്പെട്ട സംവിധായകരിൽ ഒരാളായി ലോകേഷ് കനകരാജ് മാറിയിട്ടുണ്ട്. ലോകേഷ് കമൽ ഹാസനെ നായകനാക്കി സംവിധാനം ചെയ്ത പുതിയ ചിത്രമാണ് വിക്രം. ചിത്രം തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രം തീയേറ്ററുകളിൽ കോടികളാണ് കൊയ്യുന്നത്. വിജയ് സേതുപതി, ഫഹദ് ഫാസിൽ, സൂര്യ, നരേൻ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മലയാളത്തിന്റെ പ്രിയതാരം ഫഹദിന്റെ അഭിനയത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്, ഫഹദ് ഫാസിലിനൊപ്പമുള്ള സിനിമയുടെ ചിത്രീകരണത്തിനിടയിലെ അനുഭവങ്ങളെക്കുറിച്ച് ലോകേഷ് കനകരാജ് മനസ് തുറന്നിരിക്കുകയാണ്. ഫഹദിനെ വിശ്വസിച്ച് എന്ത് വേണമെങ്കിലും എഴുതാമെന്ന് ലോകേഷ് പറയുന്നു. ഫഹദ് എന്ന നടനിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്നും ലോകേഷ് കൂട്ടിച്ചേർത്തു. 

By newsten