Spread the love

വിനായക് ദാമോദർ സവർക്കറുടെ ബയോപിക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ‘സ്വതന്ത്ര വീര സവർക്കർ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ബോളിവുഡ് നടൻ രണ്‍ദീപ് ഹൂഡയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മഹേഷ് വി. മഞ്ജരേക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

“നമ്മുടെ സ്വാതന്ത്ര്യം നേടുന്നതിൽ ഒരു പങ്ക് വഹിച്ച നിരവധി മഹാൻമാരുണ്ട്. അവരിൽ പലർക്കും അവർ അർഹിക്കുന്ന പ്രാധാന്വം ലഭിച്ചില്ല. അവരിൽ ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ടവരിൽ ഒരാളായിരുന്നു വീര സവർക്കർ. അവരുടെ കഥകൾ പറയേണ്ടത് അത്യാവശ്യമാണ്. സവർക്കറായി അഭിനയിക്കാൻ കഴിഞ്ഞതിൽ ഞാൻ വളരെ സന്തുഷ്ടനാണ്,” ചിത്രത്തിന്റെ പ്രഖ്യാപന വേളയിൽ ഹൂഡ പറഞ്ഞു.

ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂണിൽ ആരംഭിക്കും. ലണ്ടൻ, മഹാരാഷ്ട്ര, ആൻഡമാൻ എന്നിവിടങ്ങളിലായാണ് ചിത്രം ചിത്രീകരിക്കുന്നത്. ആനന്ദ് പണ്ഡിറ്റ്, സന്ദീപ് സിംഗ്, സാം ഖാൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

By newsten