താൻ മരിച്ചാലും ബിജെപിയിൽ ചേരില്ലെന്ന് മുതിർന്ന നേതാവ് കപിൽ സിബൽ. ഒരു രാഷ്ട്രീയ പാർട്ടിയിലും ചേരാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പാർലമെൻറിൽ ഒരു സ്വതന്ത്ര ശബ്ദമായി നിലകൊള്ളും. താൻ രാജ്യസഭാ സ്ഥാനാർഥിയായപ്പോൾ സമാജ്‌വാദി പാർട്ടി തന്നെ പിന്തുണച്ചത് അസാധാരണമായ അവസരമായാണ് കാണുന്നതെന്നും കപിൽ സിബൽ പറഞ്ഞു.
എനിക്ക് കോണ്ഗ്രസിനോട് വിരോധമില്ല. ജി-23 ൻ ഇനിയെന്താണ് വേണ്ടതെന്ന് നേതാക്കൾ തീരുമാനിക്കട്ടെ. കോണ്ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഉൾപ്പെടെ എല്ലാ നേതാക്കളുമായും എനിക്ക് നല്ല ബന്ധമുണ്ട്. ഉദയ്പൂർ പ്രഖ്യാപനത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും കപിൽ സിബൽ പറഞ്ഞു.