Spread the love

സിഡ്‌നി: കളിക്കാരുടെ ജീവിതം മാറ്റിമറിക്കാനുള്ള കഴിവ് ഐപിഎല്ലിനുണ്ട്. ഐപിഎല്ലിൽ ധോണിക്കൊപ്പം കളിച്ച ശ്രീലങ്കൻ സ്പിന്നർ ഇപ്പോൾ ഓസ്ട്രേലിയയിൽ ബസ് ഡ്രൈവറാണ്. മുൻ ശ്രീലങ്കൻ സ്പിന്നർ സുരാജ് രണ്‍ദീവ് ആണ് ഉപജീവനത്തിനായി ഓസ്ട്രേലിയയിൽ പാസഞ്ചർ ബസ് ഓടിക്കുന്നത്.

ശ്രീലങ്കയ്ക്ക് വേണ്ടി 31 ഏകദിനങ്ങളിൽ നിന്ന് 36 വിക്കറ്റും 12 ടെസ്റ്റിൽ നിന്ന് 43 വിക്കറ്റും സുരാജ് വീഴ്ത്തിയിട്ടുണ്ട്. 2009ൽ ശ്രീലങ്കയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച സുരാജ് ഫിംഗർ സ്പിന്നർ എന്ന നിലയിലാണ് അറിയപ്പെടുന്നത്. എന്നിരുന്നാലും, ക്രിക്കറ്റിന്‍റെ ഭാഗമായി തന്‍റെ കരിയർ മുന്നോട്ട് കൊണ്ടുപോകാനോ മറ്റ് ഉത്തരവാദിത്തങ്ങളിൽ ഏർപ്പെടാനോ അദ്ദേഹത്തിന് കഴിഞ്ഞില്ല. 

2011ലാണ് സുരാജ് ചെന്നൈ സൂപ്പർ കിങ്സിൽ ചേർന്നത്. ചെന്നൈക്ക് വേണ്ടി 8 മത്സരങ്ങളിൽ നിന്ന് ആറ് വിക്കറ്റുകൾ അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. 2010ൽ സെവാഗിന് സെഞ്ചുറി നിഷേധിച്ചും സുരാജ് ശ്രദ്ധ പിടിച്ചിരുന്നു. അവസാന പന്തിൽ ഇന്ത്യയ്ക്ക് ജയിക്കാൻ ഒരു റൺ വേണ്ടിയിരുന്നു, സെവാഗിന് സെഞ്ച്വറി നേടാൻ ഒരു റൺ വേണമായിരുന്നു. എന്നാൽ സുരാജ് വൈഡ് ബൗൾ ചെയ്തതിനാൽ സെവാഗിന് സെഞ്ച്വറി നേടാനായില്ല. 

By newsten