അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ നടക്കുന്ന 2026 ലോകകപ്പിനുള്ള 16 ആതിഥേയ നഗരങ്ങളെ പ്രഖ്യാപിച്ച് ഫിഫ. അമേരിക്കയിലെ 11 വേദികളിലായാണ് മത്സരങ്ങൾ നടക്കുക. അറ്റ്ലാന്റ, ബോസ്റ്റൺ, ഡാളസ്, ഹ്യൂസ്റ്റൺ, കൻസാസ് സിറ്റി, ലോസ് ഏഞ്ചൽസ്, മിയാമി, ന്യൂയോർക്ക്/ന്യൂജേഴ്സി, ഫിലാഡൽഫിയ, സാൻ ഫ്രാൻസിസ്കോ, സിയാറ്റിൽ തുടങ്ങിയ അമേരിക്കൻ നഗരങ്ങളാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.
കാനഡയിലെ മത്സരങ്ങൾ ടൊറന്റോ, വാൻകൂവർ എന്നിവിടങ്ങളിലാണ് നടക്കുക. ഗ്വാഡലജാര, മെക്സിക്കോ സിറ്റി, മോണ്ടെറി എന്നിവിടങ്ങളിൽ മെക്സിക്കൻ മത്സരങ്ങൾ നടക്കും. 48 ടീമുകൾ പങ്കെടുക്കുന്ന ആദ്യ ലോകകപ്പായിരിക്കും 2026ലെ ലോകകപ്പ്.