കേരള പത്രപ്രവർത്തക യൂണിയന്റെ 60 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഒരു വനിതയെ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുത്തു. വീക്ഷണം തൃശൂർ ബ്യൂറോ ചീഫ് എം.വി വിനീതയെയാണ് സംസ്ഥാന പ്രസിഡന്റായി വിജയിപ്പിച്ചത്.
മാതൃഭൂമി എംപി സൂര്യദാസിനെ 78 വോട്ടിനാണ് വിനീത പരാജയപ്പെടുത്തിയത്. ആകെ പോൾ ചെയ്ത 3001 വോട്ടുകളിൽ 1515 വോട്ടുകളാണ് വിനീത നേടിയത്. 48 വോട്ടുകൾ അസാധുവായി.
‘വീക്ഷണം’ പത്രത്തിന്റെ തൃശൂർ ബ്യൂറോയിലെ സീനിയർ റിപ്പോർട്ടറാണ് വിനീത. പത്രപ്രവർത്തക യൂണിയന്റെ തൃശൂർ യൂണിറ്റ് സെക്രട്ടറിയായി പ്രവർത്തിക്കുന്നു.